ഭാരതത്തിലെ നാല് രൂപതകൾക്ക് പുതിയ മെത്രാന്മാർ

ഭാരതത്തിലെ നാല് രൂപതകൾക്ക് പുതിയ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. ആന്ധപ്രദേശിലെ നെല്ലൂർ, തമിഴ്നാട്ടിലെ വെല്ലൂർ, പശ്ചിമ ബംഗാളിലെ ബഗദോഗ്ര, മഹാരാഷ്ട്രയിലെ വസായി എന്നീ രൂപതകൾക്കാണ് പാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

നെല്ലൂർ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫാദർ അന്തോണി ദാസ് പിള്ളിയെയും വെല്ലൂർ രൂപതയുടെ ഭരണസാരഥിയായി ഫാദർ അംബ്രോസ് പിച്ചൈമുത്തുവിനെയും ബഗ്ദോഗ്ര രൂപതയുടെ മെത്രാനായി ബിഷപ്പ് പോൾ സിമിക്കിനെയും വസായി രൂപതയുടെ മെത്രാനായി തോമസ് ഡിസുസയെയും പാപ്പാ നാമനിർദ്ദേശം ചെയ്തു.

നിയുക്ത മെത്രാൻ അന്തോണി ദാസ് പില്ലി ആന്ധപ്രദേശിയലെ ദൊണക്കോണ്ടയിൽ 1973 ആഗസ്റ്റ് 24-നാണ് ജനിച്ചത്. നിയുക്തമെത്രാൻ അംബ്രോസ് പിച്ചൈമുത്തു ചെയ്യൂർ സ്വദേശിയാണ്. 1966 മെയ് 3-നായിരുന്നു ജനനം. ബിഷപ്പ് പോൾ സിമിക് ജിത്ദുബ്ലിംഗിൽ 1963 ആഗസ്റ്റ് 7-നു ജനിച്ചു. നിയുക്തമെത്രാൻ തോമസ് ഡിസൂസ വസായി രൂപതയിലെ തന്നെ ചുൾനെയിൽ 1970 മാർച്ച് 23-ന് ജനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group