കത്തോലിക്കാ സ്കൂളുകൾ കോവിഡ് രോഗികളുടെ ആശുപത്രികളായി മാറുന്നു…

കൊറോണ രണ്ടാം തരംഗത്തിന്റെ തീവ്ര വ്യാപന പശ്ചാത്തലത്തിൽ കർണാടകയിലെ ബാംഗ്ലൂർ കത്തോലിക്കാ അതിരൂപതയുടെ എല്ലാ കത്തോലിക്കാ സ്കൂളുകളും കോവിഡ് ചികിത്സാലയങ്ങളാക്കി മാറ്റുവാൻ അതിരൂപത നേതൃത്വം തീരുമാനിച്ചു. കൊറോണ പകർച്ചവ്യാധി രൂക്ഷമാകുന്ന കർണാടകയിൽ കത്തോലിക്കാ ആശുപത്രികളെയും കോവിഡ് പ്രതിരോധന പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ കത്തോലിക്ക സ്കൂളുകളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചതായി ബാംഗ്ലൂർ അതിരൂപത ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അറിയിച്ചു. “സ്കൂൾ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ സംരംഭം രാജ്യത്തെ ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ആശുപത്രികളിലെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കും” ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു.”ഡോക്ടർമാരും നഴ്സുമാരും കത്തോലിക്കരും കത്തോലിക്കരല്ലാത്തവരും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ നടത്തിയ അശ്രാന്തവും നിസ്വാർത്ഥവുമായ സേവനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു.സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, ആർച്ച് ബിഷപ്പ് അറിയിച്ചു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group