ഡല്‍ഹിയില്‍ നവജാത ശിശുക്കളെ വില്‍ക്കുന്ന റാക്കറ്റുകള്‍ സജീവം; വില്‍ക്കുന്നത് 4 മുതല്‍ 6 ലക്ഷം രൂപയ്ക്ക്

ഡല്‍ഹിയില്‍ നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവമാകുന്നതായി റിപ്പോർട്ട്. കൈക്കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനെക്കുറിച്ച്‌ സിബിഐക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഡല്‍ഹിയിലും ഹരിയാണയിലുമായി നടത്തിയ റെയ്‌ഡില്‍ കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി.

സംഭവത്തില്‍ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.

അന്വേഷണത്തില്‍ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. രക്ഷിതാക്കളില്‍നിന്നും വാടക അമ്മമാരില്‍നിന്നും കുഞ്ഞുങ്ങളെ വാങ്ങിയശേഷം 4 മുതല്‍ 6 ലക്ഷം രൂപവരെ വിലയ്ക്ക് വില്‍ക്കുകയായിരുന്നു. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്ബതികളെ കബളിപ്പിച്ചതിലും പ്രതികള്‍ക്ക് പങ്കുള്ളതായി സിബിഐ വാർത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.

കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉള്‍പ്പെടെ കേസുമാസി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനം. ഇതുവരെയുള്ള അന്വേഷണത്തില്‍ പ്രതികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളിലൂടെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന, ഇന്ത്യയിലുടനീളമുള്ള കുട്ടികളില്ലാത്ത ദമ്ബതികളുമായി ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group