എൻഐഎയ്ക്ക് പുതിയ മന്ദിരം; കൊച്ചിയിലെ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്; വൈകിട്ട് 5 മണിക്ക് അമിത് ഷാ ഓണ്‍ലൈനായി നിര്‍വ്വഹിക്കും

കൊച്ചി: എൻഐഎയ്ക്ക് പുതിയ മന്ദിരം. ദേശീയ അന്വേഷണ ഏജൻസിയുടെ കൊച്ചിയിലെ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. കളമശ്ശേരി എച്ച്‌എംടി എസ്റ്റേറ്റിലെ മൂന്ന് ഏക്കറിലുള്ള ഓഫീസിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വൈകിട്ട് 5 മണിക്ക് ഓണ്‍ലൈനായി നിർവ്വഹിക്കും.ദക്ഷിണേന്ത്യയിലെ അന്വേഷണം, ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ളതാണ് പുതിയ ഓഫീസ്.

ദില്ലിയിലെ ആസ്ഥാനം കഴിഞ്ഞാല്‍ രാജ്യത്ത് എൻഐഎ സ്വന്തമായി നിർമ്മിക്കുന്ന രണ്ടാമത്തെ ഓഫീസാണ് കൊച്ചിയിലേത്. നിലവില്‍ ഗിരിനഗറിലാണ് എൻഐഎയുടെ താത്കാലിക ഓഫീസ്. 2020 ഫെബ്രുവരിയിലാണ് പുതിയ ഓഫീസിന് തറക്കല്ലിട്ടത്. മൂന്നേക്കർ സ്ഥലത്ത് പ്രധാന ഓഫീസിന് പുറമെ, ബാരക്കുകള്‍, കമ്മ്യൂണിറ്റി ഹാള്‍, ഭവനസമുച്ചയം, ഫോറൻസിക് ലാബോറട്ടറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group