മനുഷ്യ ജീവന് അപകടകാരികള്‍! റോട്ട് വീലര്‍, പിറ്റ്ബുള്‍ ഉള്‍പ്പെടെ 23 ഇനം നായ്ക്കള്‍ക്ക് നിരോധനം

അതീവ ആക്രമണ സ്വഭാവമുളള പിറ്റ്ബുള്‍ ടെറിയർ, അമേരിക്കൻ ബുള്‍ഡോഗ്, റോട്ട്‌വീലർ എന്നീ 23 ഇനം നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിക്കാൻ നിർദ്ദേശം നല്‍കി കേന്ദ്രസർക്കാർ.

ഈ വിഭാഗത്തില്‍പ്പെട്ട നായകള്‍ക്ക് ലൈസൻസ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കരുതെന്ന് നിർദേശിച്ച്‌ കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. .മനുഷ്യജീവന് അപകടമാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.

മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നത് പരിഗണിക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു നിർദ്ദേശം നല്‍കിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബർ 6നുള്ള ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണു വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം 23 ഇനങ്ങളെ നിരോധിക്കാൻ നിർദ്ദേശം നല്‍കിയത്. നിലവില്‍ ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി.ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

അപകടകാരികളായ നായ്‌ക്കളുടെ ക്രോസ് ബീഡുകള്‍ക്കും വിലക്കുണ്ട്. റോട്ട്വീലര്‍, പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, അമേരിക്ക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ടോസ ഇനു, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ,ബോസ്ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നിവയാണ് നിരോധിച്ച പട്ടികയിലുള്‍പ്പെട്ടവ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group