കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയ്ക്ക് പുതിയ സാരഥികൾ

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയ്ക്കു പുതിയ സാരഥികൾ.

47 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉൾപ്പെടുത്തിക്കൊണ്ട് 155 അംഗ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചു. പുതിയ ഭാരവാഹികൾ ജൂലൈ മൂന്നിന് ഉച്ചകഴിഞ്ഞു 2.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പിൽ രാമപുരം മാർ ആഗസ്തീനോസ് കോളജ് അസിസ്റ്റന്റ്റ് പ്രഫസറും നിലവിൽ ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറിയുമാണ്.

പാലാ രൂപത മുൻ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജോസ്‌കുട്ടി ഒഴുകയിൽ മൂവാറ്റുപുഴ നിർമല കോളജ് മുൻ അസോസിയറ്റ് പ്രഫസറും മുൻ ഗ്ലോബൽ വൈസ് പ്രസിഡൻ്റുമാണ്. ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ പയ്യന്നൂരിൽ അഭിഭാഷകനും മുൻ ജനറൽ സെക്രട്ടറിയും തലശേരി അതിരൂപത മുൻ പ്രസിഡന്റുമാണ്.

ഗ്ലോബൽ വൈസ് പ്രസിഡൻ്റുമാരായി പ്രൊഫ. കെ.എം. ഫ്രാൻസിസ് (തൃശൂർ), രാജേഷ് ജോൺ (ചങ്ങനാശേരി), ബെന്നി ആൻ്റണി (എറണാകുളം), ട്രീസ ലിസ് സെബാസ്റ്റ്യൻ (താമരശേരി), ജോർജ്‌കുട്ടി പുല്ലേപ്പള്ളിൽ (യുഎസ്എ), വർഗീസ് തമ്പി (ആഫ്രിക്ക), ഡേവിസ് ഇടക്കുളത്തൂർ, ജോസഫ് പാറേക്കാട്ട് (സിംഗപ്പുർ), ബെന്നി പുളിക്കക്കര (യുഎഇ), അഡ്വ. പി.ടി. ചാക്കോ ( ഗുജറാത്ത്), തമ്പി എരുമേലിക്കര (കോട്ടയം), തോമസ് ആൻ്റണി (പാലക്കാട്), ഡോ. കെ.പി.പി. സാജു (മാനന്തവാടി), ജോമി കൊച്ചുപറമ്പിൽ (കാഞ്ഞി രപ്പള്ളി), ജോബി ജോർജ് നീണ്ടുകുന്നേൽ (ഡൽഹി), ജോണിക്കുട്ടി തോമസ് (ഓസ്ട്രേലിയ), ജോളി ജോസഫ് (കാനഡ), ഡെന്നി കൈപ്പനാനി (റിയാദ്), ബോബി തോമസ് (കുവൈറ്റ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group