ഉഗാണ്ടയിൽ ക്രൈസ്തവർക്ക് നേരെ വ്യാപക ആക്രമണങ്ങൾ

Widespread attacks on Christians in Uganda

കംപല: ഉഗാണ്ടയിൽ ക്രിസ്ത്യൻ വിശ്വാസം സ്വീകരിക്കുന്നവർക്ക് നേരെ ക്രൂരമായ ആക്രമണങ്ങൾ ആവർത്തിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ. ബ്രെണ്ടാ നമുതേവി എന്ന ഇസ്ലാം യുവതി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയതിന്റെ ഫലമായി അവളുടെ ഭർത്താവും മുസ്ലിം വിശ്വാസിയുമായ യുവാവും അയൽവാസികളും ചേർന്ന് ഒരിക്കലും സമൂഹത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും സമാധാനമുണ്ടാവുകയില്ലെന്നും പറഞ് ഭീക്ഷിണിപ്പെടുത്തിയിരുന്നു. മുപ്പത്തഞ്ചു വയസ്സുകാരിയായ നമുതേവി മൂന്ന് കുട്ടികളുടെ അമ്മയുമാണ്. ഇപ്പോൾ പോലീസ് സംരക്ഷണയിൽ ബുഡുഡയിലെ ഒരു വാടക വീട്ടിലാണ് യുവതി താമസിക്കുന്നത്.

എന്റെ വിശ്വാസം നിമിത്തം അവർ എന്നെ കൊല്ലാൻ ശ്രമിച്ചു. പക്ഷേ യേശുക്രിസ്തു എന്നെ രക്ഷിച്ചു എന്നും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലും ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നത് തുടരുമെന്നും യുവതി പറഞ്ഞു. നമുതെവിയുടെ മതപരിവർത്തനത്തെത്തുടർന്ന് ഭർത്താവ് ഇപ്പോൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മക്കളെ നിരസിക്കുകയും ചെയ്തിരുന്നു. ഭർത്താവിനും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ പ്രാദേശിക അധികാരികൾ നമുതെവിയോട് ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം നൽകാത്തപക്ഷം യുവതിയെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെയ്ക്കാനും ആവശ്യപ്പെടുമെന്നും ഭർത്താവും കുടുംബവും പറഞ്ഞു.

തീവ്ര മുസ്ലിങ്ങളിൽ നിന്നും പരമ്പരാഗത ആഫ്രിക്കൻ മതങ്ങളിലെ അംഗങ്ങളിൽ നിന്നും പീഡനം നേരിടുന്ന ഉഗാണ്ടയിലെ ദശലക്ഷക്കണക്കിന് ക്രിസ്താനികളിൽ ഒരാൾ മാത്രമാണ് നമുതെവി. ഉഗാണ്ടയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ക്രിസ്താനികളാണ്. പക്ഷേ മുസ്ലിങ്ങൾ ഭൂരിഭാഗമുള്ള, മുസ്ലിം ആധിപത്യ പ്രദേശത്ത് നമുതെവി താമസിക്കുന്നതിനാലാണ് ഇത്രയും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായതെന്നനാണ് വിലയിരുത്തലുകൾ. അയൽരാജ്യമായ ബുഡാക്കാ ജില്ലയിൽ ജൂലിയസ് മുൻസി’യെന്ന പതിനാറ് വയസ്സുകാരനായ ബാലനെ, ഇസ്‌ലാം മതം സ്വീകരിക്കാൻ വിസ്സമ്മതിച്ചതിന്റെ പേരിൽ മുസ്ലിം തീവ്രവാദികൾ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ക്രിസ്താനികൾക്കെതിരായ ആക്രമണത്തെ കിഴക്കൻ ഉഗാണ്ടയിലെ പ്രമുഖ നേതാവായ ഷെയ്ക്ക് മുഹമ്മദ് യൂസഫ് അപലപിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group