കോവിഡിനെ തോൽപിച്ച് 117- )o ജന്മദിനം ആഘോഷമാക്കി സിസ്റ്റർ ആൻഡ്രെ

പ്രായത്തെയും കൊറോണയെയും തോൽപിച്ച ലോക ശ്രദ്ധനേടുകയാണ് 117 വയസുള്ള സിസ്റ്റർ
ആൻഡ്രെ റാൻഡൻ. ഫെബ്രുവരി 11 ന് 117 തികയുന്ന സിസ്റ്റർ ലോകത്തിനുതന്നെ അദ്‌ഭുതമായി മാറിക്കൊണ്ടിരിക്കുന്നു. 1904 ഫെബ്രുവരി 11 നാണ് സിസ്റ്റർ ആൻഡ്രെ ജനിച്ചത്. ജെറോൻ റോളജി റിസർച്ച് ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തിയാണ് ഈ ഫ്രഞ്ച് സിസ്റ്റർ.കഴിഞ്ഞ ജനുവരി 11 സിസ്റ്റർ ആൻ ഡ്രെയയ്ക്ക് കോവിഡ് പോസിറ്റീവ് ആവുകയും ഐസൊലേഷനലിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും സിസ്റ്റർ ഇപ്പോൾ ആരോഗ്യവതിയാണ് കൊറോണയെ പേടിയുണ്ടോ എന്ന B .FM അവതാരികയുടെ ചോദ്യത്തിന് “ഇല്ല മരിക്കാൻ ഞാൻ ഭയപെടാത്തതിനാൽ ഞാൻ പകർച്ചവ്യാധികളെ ഭയപ്പെടില്ല ” എന്നാണ് സിസ്റ്റർ പറഞ്ഞത്.പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സിസ്റ്ററുടെ 117 ജന്മദിനാഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group