ഈ തെരഞ്ഞെടുപ്പിൽ മണിപ്പുർ വിഷയം പ്രതിഫലിച്ചേക്കാം : മാർ ആൻഡ്രൂസ് താഴത്ത്

ഈ തെരഞ്ഞെടുപ്പിൽ മണിപ്പുർ വിഷയം പ്രതിഫലിച്ചേക്കാമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.

സെന്റ് ക്ലെയേഴ്‌സ്‌ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മണിപ്പുർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നായിരുന്നു ചോദ്യം. ഒരുപാടു ചർച്ചചെയ്ത വിഷയമായതുകൊണ്ടുതന്നെ അതു പ്രതിഫലിച്ചേക്കാമെന്നായിരുന്നു മാർ താഴത്തിന്റെ മറുപടി.

ലോകത്ത് എന്തു പ്രശ്‌നമുണ്ടെങ്കിലും ആരൊക്കെ വേദനിച്ചാലും അതിന്റെ വിഷമവും വേദനയും ഭാരതീയർക്കുണ്ടാകും. മണിപ്പുർ വിഷയങ്ങളിലും അങ്ങനെതന്നെ. എനിക്കും വേദനയുണ്ട്. സാധാരണ മനുഷ്യർ തമ്മിൽ തല്ലുകൂടുന്നതു കാണുമ്പോൾ വിഷമമുണ്ട് – അദ്ദേഹം പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m