സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹ​​​പ​​​ര​​​മാ​​​യ മ​​​ദ്യ​​​ ന​​​യ​​​ങ്ങ​​​ള്‍ തി​​​രു​​​ത്ത​​​ണ​​​o: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍

കൊച്ചി :ജ​​​ന​​​ദ്രോ​​​ഹ​​​പ​​​ര​​​മാ​​​യ മ​​​ദ്യ​​​ന​​​യ​​​ങ്ങ​​​ള്‍ തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും മ​​​ദ്യ​​​വ്യാ​​​പ​​​ന ന​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പി​​​ന്‍​വാ​​​ങ്ങ​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തി​​​യ​​​ഡോ​​​ഷ്യ​​​സ്. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ കു​​​ത്തൊ​​​ഴു​​​ക്ക് ത​​​ട​​​യാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ശേ​​​ഷം ഇ​​​വ എ​​​ന്തു​​​ചെ​​​യ്യു​​​ന്നു എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ജു​​​ഡീ​​​ഷ​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണം. മ​​​ദ്യ​​​പ്പു​​​ഴ ഒ​​​ഴു​​​ക്കി ന​​​വ​​​കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള അ​​​ഭി​​​ന​​​വ ന​​​വോ​​ത്ഥാ​​​ന നാ​​​യ​​​ക​​​രു​​​ടെ നീ​​​ക്ക​​​ങ്ങ​​​ള്‍ അ​​​പ​​​ഹാ​​​സ്യ​​​വും അ​​​പ​​​ല​​​പ​​​നീ​​​യ​​​വു​​​മാ​​​ണ്. മ​​​ദ്യ​​​വ​​​ര്‍​ജ​​​ന ന​​​യം പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ലും മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​ന്നു. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം ഉ​​ത്പാ​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം മ​​​ദ്യ​​​ലോ​​​ബി​​​ക​​​ള്‍​ക്കു​​​ള്ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​മ്മാ​​​ന​​​മാ​​​ണ്. വീ​​​ര്യം​ കു​​​റ​​​ഞ്ഞ ല​​​ഹ​​​രി​​​ക​​​ള്‍ ക്ര​​​മേ​​​ണ കു​​​ടും​​​ബ​​​ങ്ങ​​​ളെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​മെ​​​ന്നും ഇ​​​ത് മാ​​​ന​​​വ​​​നാ​​​ശ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണെ​​​ന്നും സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group