സീറോ മലബാർ സഭ സിനഡിന്റെ അടുത്ത സെഷൻ 19 മുതൽ

ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിന് സീറോമലബാർ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഈ മാസം 19 മുതൽ നടക്കും.

മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ഓൺലൈനിലാണ് സമ്മേളനം നടക്കുന്നത്.

മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതല്ലെന്ന് മേജർ ആർച്ച് ബിഷപ്പ് നേരത്തെ നൽകിയ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group