വൈദികര്‍ക്ക് ആശുപത്രികളില്‍ വിലക്ക് ഏർപ്പെടുത്തി നിക്കരാഗ്വേയൻ ഭരണകൂടം.

രോഗിലേപനം നല്‍കാന്‍ വൈദികര്‍ക്ക് ആശുപത്രികളില്‍ വിലക്ക് ഏർപ്പെടുത്തി നിക്കരാഗ്വേയൻ സർക്കാർ.

കത്തോലിക്ക മാധ്യമമായ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിൻ്റെ സ്പാനിഷ് പതിപ്പിന് നൽകിയ അഭിമുഖത്തിൽനിക്കരാഗ്വേ: ഒരു പീഡിപ്പിക്കപ്പെട്ട സഭ?” എന്ന റിപ്പോർട്ടിൻ്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കത്തോലിക്ക വൈദികര്‍ക്ക് ആശുപത്രികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രോഗിലേപനം, വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ സ്വീകരിക്കാന്‍ രോഗികള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഈ വർഷത്തിന് മുമ്പ് വൈദികര്‍ക്ക് ആശുപത്രികളിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരിന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു വിശദീകരണവുമില്ലാതെ സുരക്ഷാ നടപടികൾ കർശനമാക്കിയിരിക്കുകയാണ്.

വൈദികര്‍, വൈദിക വേഷത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ പീഡനം കൂടുതൽ രൂക്ഷമാകുകയാണെന്നും അതിനാല്‍ പല വൈദികരും സാധാരണ വസ്ത്രം ധരിച്ച് ആശുപത്രികളില്‍ പ്രവേശിക്കുകയാണെന്നും മാർത്ത പട്രീഷ്യ വെളിപ്പെടുത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group