വൈദികനെ സുരക്ഷിതമായി മോചിപ്പിക്കാൻ ആവശ്യപ്പെട്ട് നൈജീരിയൻ രൂപത

2024 മെയ് 21ന് നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഒലിവർ ബൂബയെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കണമെന്ന് യോല രൂപത ആവശ്യപ്പെട്ടു.

നൈജീരിയൻ കത്തോലിക്കാ രൂപതയുടെ ലോക്കൽ ഓർഡിനറി ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ നൽകിയ പ്രസ്താവനയിലാണ് ഈ അഭ്യർത്ഥന മുന്നോട്ടുവച്ചത്.

“ഞങ്ങളുടെ സഹോദരനായ ബഹു. ഫാ.ഒലിവർ ബൂബയെ തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ നിന്ന് വേഗത്തിൽ മോചിപ്പിക്കുന്നതിനായി പുരോഹിതരുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശക്തമായ മധ്യസ്ഥതയിൽ നമുക്ക് പ്രാർത്ഥിക്കാം“ തന്റെ അജപാലന ശുശ്രൂഷാധികാരത്തിന്റെ കീഴിലുള്ള വൈദികരെയും സ്ത്രീ പുരുഷന്മാരായ വിശ്വാസികളെയും അല്മായരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസ്താവനയിൽ ബിഷപ്പ് മംസ പങ്കുവച്ചു.മെയ് 15- ന് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫാ. ബേസിൽ ഗ്ബുസുവോയെയും അദ്ദേഹം അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m