കർഷകരെ കൂടാതെ ഒരു രാജ്യവും പുരോഗമിക്കില്ലെന്നും
രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ കർഷകരെ അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഇൻഫാം ദേശീയ സമിതിയുടെ നേതൃത്വത്തിൽ വിവിധ കാർഷിക ജില്ലകളിലെ 80 വയസിനു മുകളിൽ പ്രായമുള്ള കർഷകരെ ആദരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.
മണ്ണ് ഒരിക്കലും ചതിക്കില്ലെന്നും ചതിക്കുന്നത് അധികാരികളാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. സർക്കാരിൽ നിന്ന് സഹായം ലഭിച്ചിട്ട് കർഷകർക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. ബഫർ സോൺ, കാട്ടുമൃഗശല്യം ഒന്നും നമ്മളെ തളർത്തില്ല. കുടിയേറ്റ സമയങ്ങളിൽ ഇതിലും വലിയ പ്രശ്‌നങ്ങളെ നേരിട്ടവരാണ് കർഷകരെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ, സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, ദേശീയ സെക്രട്ടറി സണ്ണി അര ഞ്ഞാണി പുത്തൻപുരയിൽ, ദേശീയ എക്‌സിക്യൂടടീവ് അംഗം ജോയി തെ ങ്ങുംകുടി, സംസ്ഥാന പ്രസിഡൻ്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി അഗ സ്റ്റിൻ പുളിക്കക്കണ്ടം, സംസ്ഥാന ജോയിൻ്റ സെക്രട്ടറി ടോം ചമ്പക്കുളം, സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്‌കറിയ നല്ലാംകുഴി എന്നിവർ പ്രസംഗിച്ചു. ദേശീ യ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ സ്വാഗതവും കാഞ്ഞിരപ്പള്ളി കാർഷിക ജില്ല പ്രസിഡൻ്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ നന്ദിയും പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group