ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണം ഇന്ന് നടക്കും

ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ 24-ആം ചരമവാർഷിക അനുസ്മരണവും പ്ലാറ്റിനം ജൂബിലി വർഷത്തിൽ ആരംഭിക്കുന്ന ഫാ. മാലിപ്പറമ്പിൽ തീർത്ഥാടന ഉദ്ഘാടനവും ഡയറക്ടേഴ്സ് ദിനാചരണവും ഇന്ന് ചങ്ങനാശേരി അതിരൂപതയിലെ ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിൽ നടക്കും.

ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. തോമസ് പാടിയത്ത് ഉദ്ഘാടനം നിർവ്വഹിക്കും. രാവിലെ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം, സമൂഹബലി, കബറിടത്തിങ്കലേക്ക് തീർത്ഥാടനം, പ്രത്യേക പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.

സംസ്ഥാന സമിതി നേതൃത്വം നൽകുന്ന അനുസ്മരണ പരിപാടികളിൽ അന്തർദേശീയ-ദേശീയനേതാക്കളും വിവിധ രൂപതകളിൽ നിന്നുള്ള ഭാരവാഹികളും പ്രതിനിധികളും കുടമാളൂർ മേഖലയും ആർപ്പൂക്കര ഇടവകാംഗങ്ങളും മാലിപ്പറമ്പിൽ കുടുംബാംഗങ്ങളും പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group