അവധിക്കാല ക്ലാസുകൾ വേണ്ട; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

കേരള സിലബസിന് കീഴിലുള്ള സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

ക്ലാസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളില്‍ നിന്നും രക്ഷകർത്താക്കളില്‍ നിന്നും പരാതി ഉയരുന്നുണ്ട്. ചില സ്കൂളുകള്‍ ക്ലാസിന് പണം പിരിക്കുന്നതായി പരാതിയുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാർത്ഥികള്‍ക്ക് ക്ലാസുകള്‍ വെക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളടക്കം ഉണ്ടാക്കുന്നു. ക്ലാസുകള്‍ നടത്തരുതെന്ന് നിർദേശമുണ്ടെങ്കിലും ചില സ്‌കൂളുകള്‍ ക്ലാസുകളുടെ പേരില്‍ രക്ഷിതാക്കളുടെ കൈയില്‍ നിന്ന് നിർബന്ധപൂർവം പണം പിരിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.

കേരള സിലബസിന് കീഴിലല്ലാത്ത സ്‌കൂളുകളില്‍ പത്ത് , പ്ലസ്ടു വിദ്യാർത്ഥികള്‍ക്ക് രാവിലെ 7.30 മുതല്‍ 10.30 വരെ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താമെന്ന നിർദേശമുണ്ട്.എന്നാല്‍ ഈ ക്ലാസുകളും കൃത്യമായ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ വിദ്യാർത്ഥികള്‍ക്കും തുല്യ നീതി ഉറപ്പാക്കണമെന്നും നിർദേശത്തില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m