ന്യൂ ഡല്‍ഹി: ചൈനീസ് പോക്കറ്റ് ലൈറ്ററുകള്‍ക്ക് ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സിഗരറ്റ് ലൈറ്ററുകള്‍, റീഫില്‍ ചെയ്യാൻ സാധിക്കുന്നതും അല്ലാത്തതുമായ ലൈറ്ററുകള്‍, അവയുടെ ഘടകങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് (DGFT) വിജ്ഞാപനമിറക്കി.
20 രൂപയില്‍ താഴെ വിലയുള്ള സിഗരറ്റ് ലൈറ്ററുകളുടെ ഇറക്കുമതി ഇതിനോടകം തന്നെ നിരോധിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയാനായി കഴിഞ്ഞ വർഷം സർക്കാർ നിർബന്ധിത ഗുണനിലവാര മാനദണ്ഡങ്ങളും സർക്കാർ പുറപ്പെടുവിച്ചിരുന്നു. ക്വാളിറ്റി കണ്‍ട്രോള്‍ ഓർഡറുകള്‍ക്ക് (ക്യുസിഒ) കീഴിലുള്ള ഇനങ്ങള്‍, ബിഐഎസ് ( ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ) മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവ ഉല്‍പ്പാദിപ്പിക്കാനോ വില്‍ക്കാനോ ഇറക്കുമതി ചെയ്യാനോ സംഭരിക്കാനോ സാധിക്കില്ലെന്നാണ് ചട്ടം.
ഈ സാമ്ബത്തിക വർഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഭാരം കുറഞ്ഞ ഭാഗങ്ങളുടെ ഇറക്കുമതി 3.8 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2023-24-ല്‍ ഇത് 4.86 മില്യണ്‍ ഡോളറായിരുന്നു. ചൈനയില്‍ നിന്നാണ് ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m