ഇതാ ഞാൻ, എന്നെ അയച്ചാലും


വത്തിക്കാൻ സിറ്റി : ലോക മിഷൻ ഞായർ സന്ദേശം, ആഗോള സഭയിൽ ഏറെ ശ്രദ്ധേയമാകുന്നു. ഈ മാഹാമാരിയുടെ പ്രതിസന്ധിഘട്ടത്തിലും ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ച മിഷൻ ഞായർ സന്ദേശം വത്തിക്കാൻ പ്രസ്സ് ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മോൺ പ്രൊട്ടാസ് മുഗാംബ്വ, മിഷൻ ഞായർ സന്ദേശം വായിച്ചത്. എന്തൊക്കെ സംഭവിച്ചാലും യേശു നമ്മെ ഏൽപ്പിച്ച സുവിശേഷദൗത്യം  സഭ തുടരുമെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു മാർപാപ്പയുടെ മിഷൻ ഞായർ സന്ദേശം. മിഷൻ ഞായറിന്റെ ആപ്തവാക്യമായി ‘ഇതാ ഞാൻ എന്നെ അയച്ചാലും എന്ന തിരുവചന സന്ദേശത്തിൽ മാർപാപ്പ ഉൾപ്പെടുത്തി.
വ്യത്യസ്തമായ രീതിയിൽ വേണം ഈ കൊറോണ കാലഘട്ടത്തിൽ തിരുസഭ തന്റെ സുവിശേഷ ദൗത്യം നിറവേറ്റാനെന്ന്  സന്ദേശത്തിൽ  ഊന്നൽ നൽകി പറയുന്നുണ്ട്. “നാം ഓരോരുത്തരും സുവിശേഷവൽക്കരണത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഈ കൊല്ലത്തെ ആപ്തവാക്യത്തിന്റെ കാതലെന്ന് ആർച്ച് ബിഷപ്പ് റുഗാംബ്വ പ്രസ്ഥാപിച്ചു. മാമ്മോദീസായിലൂടെ സഭയുടെ ഭാഗമായി മാറിയ നാം എല്ലാവരിലും മിഷൻ ദൗത്യത്തിന്റ ഭാഗമായി മാറാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഒപ്പം യേശുവിനെ അയയ്ക്കുകയും നിലനിർത്തുകയും ചെയ്ത അതേ പിതാവ് തന്നെയാണ് നമ്മെ അയച്ചിരിക്കുന്നതും. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ തുടരാൻ നമ്മെ പ്രാപ്തനാക്കുന്നതും എന്ന് ആർച്ച് ബിഷപ്പ് റുഗാംബ്വ കൂട്ടിച്ചേർത്തു.
സാധാരണയായി മിഷൻ ഞായറിലെ ദേവാലയ നേർച്ചപ്പണം പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയിലേക്കാണ് എത്തുന്നത്. സുവിശേഷ വൽക്കാരണത്തിനായി പൊന്തിഫിക്കൽ സൊസൈറ്റികളും, പരിശുദ്ധ പിതാവിന്റെ പേരിൽ ഏർപ്പെടുത്തിയ ഫണ്ടും വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ (പി. എം. എസ്) പ്രസിഡന്റ് ജിയാം പിയാട്രോ ഡാൽ ടോഡോ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 250 പദ്ധതികളോളം ഇതുവരെ നടപ്പിലാക്കാൻ തീരുമായെന്നും അതിലേക്കായി സാമ്പത്തികമായി ഒരു തുക മാറ്റിവെക്കാൻ സാധിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഈ വർഷം പൊന്തിഫിക്കൽ സൊസൈറ്റികളെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന വർഷമാണെന്ന്  പി.എ. എസ്  സെക്രട്ടറി ജനറൽ ഫാ. തദ്ദേവൂസ് പറഞ്ഞു.