ക്രിസ്ത്യൻ യുവതികളുടെ പേരിൽ ആരും വർഗീയതയ്ക്ക് ശ്രമിക്കേണ്ട: മാർ ജോസഫ് പാംപ്ലാനി

ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് ആരും വർഗീയതയ്ക്ക് ശ്രമിക്കേണ്ടെന്നും പ്രണയക്കെണിയുടെ പേരിൽ വർഗീയ വിഷം ചീറ്റാൻ ആരേയും അനുവദിക്കരുതെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂർ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാർ പാംപ്ലാനിയുടെ പ്രതികരണം.

ക്രിസ്ത്യൻ പെൺകുട്ടികളുടെ സ്വയം പ്രഖ്യാപിത സംരക്ഷകരാകാൻ ആരും ശ്രമിക്കേണ്ടതില്ല.അവരുടെ രക്ഷകൻ കർത്താവായ ക്രിസ്തുവാണ്.

നമ്മുടെ പെൺകുട്ടികളുടെ പേരു പറഞ്ഞ് ഒരു വർഗീയ ശക്തികളും ഇവിടെ വർഗീയ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ട. അവരെ സംരക്ഷിക്കാൻ നമ്മുടെ സമുദായത്തിനറിയാം. അദ്ദേഹം പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group