നേഴ്സുമാരുടെ പണിമുടക്ക് നാളെ

നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന പരാതിയിൽ തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ നാളെ പണിമുടക്കും. ഏഴു നേഴ്സുമാരെ തൃശ്ശൂർ നൈൽ ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്ത വിഷയത്തിൽ ലേബർ ഓഫീസർ നഴ്സുമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. തൃശൂരിൽ ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്നാണ് നേഴ്സുമാരുടെ പരാതി.

മർദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായ നഴ്സിനടക്കം മർദ്ദനമേറ്റെന്നും നേഴ്സുമാർ പറയുന്നു. നൈൽ ആശുപത്രിയിൽ ഏഴ് വർഷമായി 10,000 രൂപയിൽ താഴെയാണ് ശമ്പളം ലഭിച്ചിരുന്നതെന്ന് പരാതിക്കാർ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാർ സമരം നടത്തിയിരുന്നു. സമരത്തിനെ തുടർന്ന് ഏഴ് പേരെയാണ് പിരിച്ച് വിട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group