ലോക സമാധാനത്തിന് വേണ്ടി ഫാത്തിമായില്‍ മാർപാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും

ഫാത്തിമ സന്ദർശന വേളയിൽ ലോക സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ ജപമാല ചെല്ലി പ്രാത്ഥിക്കുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ അറിയിച്ചു.

ഓഗസ്റ്റ് 5-നാണ് പാപ്പ ഫാത്തിമ സന്ദര്‍ശിക്കുക. ഹെലികോപ്റ്ററില്‍ ഫാത്തിമയില്‍ എത്തുന്ന പാപ്പ അവിടെ ലോക സമാധാനത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും അവിടെ സന്നിഹിതരായ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

പരിശുദ്ധ പിതാവ് രോഗികളായ യുവജനങ്ങളെ കാണുകയും, അവരോടൊപ്പം ജപമാല ചൊല്ലുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു സന്ദര്‍ശനമാണിതെന്ന് കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. 1917-ല്‍ പരിശുദ്ധ കന്യകാമാതാവ് ആട്ടിടയരായ മൂന്ന്‍ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് നല്‍കിയ സന്ദേശം ആവര്‍ത്തിക്കുവാന്‍ പാപ്പ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസം. ഫാത്തിമായില്‍ മാതാവ് നല്‍കിയ സന്ദേശം ഇന്നും പ്രസക്തമായി തുടരുന്നുവെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group