വലിയ നോമ്പ് കാലത്ത് ആഗോളതലത്തില്‍ ദരിദ്രര്‍ക്ക് സഹായം ഒരുക്കി സിആര്‍എസ്.

വലിയ നോമ്പ് കാലത്ത് ആഗോളതലത്തില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ജനങ്ങളെ സഹായിക്കാന്‍ ഒരുങ്ങി യുഎസ് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള മാനവിക സഹായ ഏജന്‍സിയായ കാത്തലിക് റിലീഫ് സര്‍വീസസ്. ‘സിആര്‍എസ് റൈസ് പ്ലേറ്റ്’ എന്ന പേരില്‍ നടത്തുന്ന നോമ്പുകാല പരിപാടിയിലൂടെയാണ് 100ഓളം രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് സഹായം എത്തിക്കുന്നത്.

നോമ്പ് കാലം ഫലപ്രദമായ രീതിയില്‍ അനുഷ്ടിക്കുക ദാരിദ്ര്യത്തില്‍ കഴിയുന്നവരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുഎസ് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ കാത്തലിക് റിലീഫ് സര്‍വീസസ് ആരംഭിക്കുന്നത്. പ്രസ്തുത മാനവിക സഹായ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സിആര്‍എസ് റൈസ് പ്ലേറ്റ് എന്ന പേരില്‍ വാര്‍ഷിക നോമ്പുകാല പരിപാടി സംഘടിപ്പിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ദരിദ്രര്‍ക്ക് സഹായം എത്തിക്കുക, അതുവഴി ദാരിദ്ര്യത്തിനും പട്ടിണിക്കും ഒരുപരിധി വരെ അറുതിവരുത്തുക, അവര്‍ക്കു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക തുടങ്ങിയവാണ് സിആര്‍എസ് റൈസ് പ്ലേറ്റ് ലക്ഷ്യം വെക്കുന്നതെന്ന് സിആര്‍എസ് ഡയറക്ടര്‍ ബേത്ത് മാര്‍ട്ടിന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group