നഴ്സിങ് സ്കൂള്‍ പ്രവേശനം; വിജ്ഞാപനം പുറപ്പെടുവിച്ചു

കൊച്ചി :ആരോഗ്യ വകുപ്പിനു കീഴിലുള്ള 15 സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളില്‍ 2023 ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി. സയൻസ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2023 ഡിസംബര്‍ 31ന് 17 വയസില്‍ കുറയുവാനോ 27 വയസില്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

അപേക്ഷാഫോമും, പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ (www.dhskerala.gov.in) ലഭിക്കും. അപേക്ഷാഫീസ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലയിലെ നഴ്സിങ് സ്കൂള്‍ പ്രിൻസിപ്പാളിന് ജൂലൈ 20ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയക്കണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group