അമിതവണ്ണത്തിന് യുവതിക്ക് ശസ്ത്രക്രിയ; കൊച്ചിയില്‍ കോസ്മറ്റോളജി ക്ലിനിക്ക് നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍

കൊച്ചി: കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനില്‍ സജു സഞ്ജീവ്(27) ആണ് പിടിയിലായത്.

2023 മെയ്യ് 24 ന്, കടവന്ത്ര മെഡിഗ്ലോ എന്ന സ്ഥാപനത്തില്‍ വെച്ചായിരുന്നു പ്രതി തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയത്. വണ്ണം കുറയാത്തതിനെ തുടർന്ന് യുവതി വീണ്ടും ക്ലിനിക്കില്‍ എത്തി സജുവിനെ കണ്ടു. തുടർന്ന് ജൂണ്‍ 11 ന് സ്ഥാപനത്തില്‍ വെച്ച്‌ ഓപ്പണ്‍ ശസ്ത്രക്രിയയും നടത്തി. പിന്നാലെ യുവതിക്ക് ഗുരുതരായ അണുബാധയും വേദനയുമുണ്ടായി. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്.

കോഴിക്കോട് സ്വദേശിയായ ഡോക്ടറുടെ രജിസ്ട്രേഷൻ ഉപയോഗിച്ച്‌ 2023 ലാണ് പ്രതി കടവന്ത്രയില്‍ സ്ഥാപനം ആരംഭിച്ചത്. പ്രതി ഒരു വർഷത്തെ കോസ്മറ്റോളജി കോഴ്സ് മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്നും സർജറിയില്‍ പ്രാവിണ്യമില്ലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group