പാലാ രൂപത അദ്ധ്യക്ഷന് പിന്തുണയുമായി മലപ്പുറം എക്ലേസിയ യുണൈറ്റഡ് ഫോറം..

കോട്ടയം:നാർക്കോട്ടിക് ജിഹാദി ലൗജിഹാദ് വിഷയങ്ങളിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി മലപ്പുറം എക്ലേസിയ യുണൈറ്റഡ് ഫോറം.ബിഷപ്പിന്റ വാക്കുകൾ സമൂഹത്തിന്റെ നിലവിലെ സ്ഥിതിയാണ് സൂചിപ്പിക്കുന്നതെന്നും, നാർക്കോട്ടിക് ജിഹാദിന്റെയും ലൗ ജിഹാദിന്റെ യും ഇരകൾ സമൂഹത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം 15 വയസ്സുകാരിയെ മയക്കുമരുന്നു നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവം നാർകോട്ടിക് ജിഹാദിനു ഉദാഹരണമാണെന്നും മലപ്പുറം എക്ലേസിയ യുണൈറ്റഡ് ഫോറം ഭാരവാഹികൾ പറഞ്ഞു.ബിഷപ്പിന്റെ വാക്കുകൾ ഭരണാധികാരികൾ ഗൗരവത്തിൽ എടുക്കണമെന്നും, തുടർ നടപടികൾ സ്വീകരിക്കണമെന്നും മലപ്പുറം എക്ലേസിയ യുണൈറ്റഡ് ഫോറം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group