അപൂർവ്വ തിരുശേഷിപ്പുകളുടെ പ്രദർശനo.

ന്യൂയോർക്ക് : സെന്റ് എലിസബത്ത് ആൻ സെറ്റോണിന്റെ അപൂർവ്വ തിരുശേഷിപ്പുകളുടെ പ്രദർശനവുമായി മേരിലാൻഡിലെ എമിറ്റ്സ്ബർ ദേശീയ ദേവാലയം.സെറ്റോൺ ഫാമിലി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ അപൂർവ്വ തിരുശേഷിപ്പുകളാണ് പ്രദർശനത്തിന് ദേവാലയത്തിൽ വെച്ചിരിക്കുന്നത്.
വിശുദ്ധ കുറിച്ച് കൂടുതൽ അറിയുവാൻ അപൂർവ്വ തിരുശേഷിപ്പുകളുടെ ഈ പ്രദർശനം സഹായകരമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ റോബ് ജഡ്ജ് പറഞ്ഞു.
സെന്റ് എലിസബത്ത് ആൻ സെറ്റൺ ധരിച്ചിരുന്ന “ഐക്കണിക് ബോണറ്റ്” ഉൾപ്പെടെയുള്ള അപൂർവ്വ തിരുശേഷിപ്പുകളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.
അമേരിക്കൻ സ്വദേശിയായ ആദ്യത്തെ വിശുദ്ധ എലിസബത്ത് ആൻ സെറ്റൺ ഉപയോഗിച്ചിരുന്ന ഈ അപൂർവ്വ തിരുശേഷിപ്പുകളുടെ പ്രദർശനം വിശ്വാസി സമൂഹത്തിന് എന്നുo മുതൽക്കൂട്ടായിരിക്കുമെന്നും ജഡ്ജ് പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group