October 25 – രക്തസാക്ഷികളായ വിശുദ്ധ ക്രിസ്പിനും ക്രിസ്പീനിയനും

ഗോളിൽ  മിഷൻ  പ്രവർത്തനത്തിനായിപോയ  രണ്ടു  റോമൻ  സഹോദരങ്ങളാണ്  വിശുദ്ധ  ക്രിസ്പിനും ക്രിസ്പീനിയനും.ഇവർ  ശ്വസോണിൽ  താമസിച്ച  സുവിശേഷപ്രസംഗത്തിലൂടെ  നിരവധി  പേരെ  ക്രിസ്തുമതത്തിലേക്ക്  ആകർഷിച്ചു. രാത്രി  സമയങ്ങളിൽ  ചെരുപ്പുകുത്തിയും  മറ്റുമാണ്  ഇവർ  ഉപജീവനം  നടത്തിയിരുന്നത് .ഇവരുടെ  മാതൃകാപൂർണ്ണമായ ജീവിതം ,ഉപവി ,നിസ്വാർഥത ,ദൈവസ്നേഹം ,സ്ഥാനമാണങ്ങളോടുള്ള  അവജ്ഞ  എന്നിവ  അനേകം  പേരെ  മാനസാന്തരത്തിലേക്  നയിച്ച് .ഏറെ  നാളുകൾക്കു   ശേഷം  ചക്രവർത്തിയായ  മാക്സിമിയാണ്  ഹെർക്കുലീസ്  ആ  പ്രദേശത്തു  വരാനിടയായി .ക്രിസ്പിൻ  സഹോദരങ്ങൾ  ജനങ്ങളെ  വഴിതെറ്റിക്കുകയാണെന്നു  ചില r ചക്രവർത്തിയുടെ  മുൻപാകെ  ഉണർത്തിച്ചു .ഇതേതുടർന്ന്  അന്ധവിശ്വാസിയായ  ചക്രവർത്തി  ഇവരെ  റിക്ഷഓസ്  സ്വത്വരൂസ്  എന്ന  ഗവർണറുടെ  അടുക്കലേക്കു  അയച്ചു .ക്രിസ്ത്യാനികളോട്  തികഞ്ഞ  ശത്രുത  പുലർത്തിയിരുന്ന  വ്യെക്തിയായിരുന്നു  ഈ  ഗവർണ്ണർ .അദ്ദേഹം  
ആ  സഹോദരങ്ങളെ   വെള്ളത്തിൽമുക്കിയും  തിളപ്പിച്ചും  കൊല്ലാൻ  ആജ്ഞാപിച്ചു .എന്നാൽ  ഇവയ്‌ക്കൊന്നിനും  ദൈവസ്നേഹാഗ്നിയാൽ  ജ്വലിച്ച  ആ  സഹോദരങ്ങളെ  കൊല്ലാനായില്ല .നിരാശയോടെ  റിക്ഷഓസ്  ക്രിസ്പിൻ  സഹോദരങ്ങൾക്കായി  ഒരുക്കിയ  ചിതയിൽ  തന്റെ  ജീവനൊടുക്കി .ചക്രവർത്തി  അവരുടെ  ശിരസ്സു  ഛേദിക്കാൻ  കൽപ്പിക്കുകയും  ആ  സഹോദരങ്ങൾ  287 യിൽ   രക്തസാക്ഷിത്തം  വരിക്കുകയും  ചെയ്തു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group