ഒഡിഷ ട്രെയിനപകടം സിഗ്നല്‍ പിഴവുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ പലതവണ അവഗണിച്ചതായി കണ്ടെത്തി.
സിഗ്നലിങ് ജീവനക്കാരുടെ പ്രവര്‍ത്തനത്തിലെ അലംബാവം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുവെന്ന മുന്നറിയിപ്പ് , ഒഡിഷ ട്രെയിൻ അപകടത്തിന് ആഴ്ചകള്‍ മുൻപ് തന്നെ റെയില്‍വേ ബോര്‍ഡ് നല്‍കിയിരുന്നതായി രേഖകളുണ്ട്.
ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ ബോര്‍ഡ് അംഗം (ഇൻഫ്രാസ്ട്രക്ചര്‍) ആര്‍ എൻ ശങ്കര്‍ ഏപ്രിലിലാണ് സോണുകള്‍ക്ക് കത്തയച്ചത്. ജീവനക്കാര്‍ കുറുക്കുവഴി തേടുന്നതിനാല്‍ സിഗ്നല്‍ സംവിധാനത്തില്‍ പലപ്പോഴായി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഇത് സുരക്ഷ വീഴ്ചയ്ക്ക് വഴിവയ്ക്കുന്നുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്.
289 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയില്‍വെയുടെ പ്രാഥമിക നിഗമനം. മെയില്‍ ട്രാക്കിലേക്ക് പോകാൻ സിഗ്നല്‍ ലഭിച്ച കോറമാണ്ഡല്‍ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് പോയത് സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇത് സാങ്കേതിക പിഴവാണോ ജീവനക്കാര്‍ക്ക് സംഭവിച്ച വീഴ്ചയാണോ എന്നതില്‍ അന്വേഷണം തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group