ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വിശദീകരിച് EFI റിപ്പോർട്ട്

ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരുന്നതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് മുൻ വർഷങ്ങളെ അപേക്ഷിച്ച് 2020 ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായും 375 ഓളം ആക്രമണ സംഭവങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു . 5 കൊലപാതകങ്ങൾ അടക്കം 26 സാമൂഹ്യ ബഹിഷ്കരണ സംഭവങ്ങൾ പള്ളി നശിപ്പിക്കൽ കത്തിക്കൽ പോലുള്ള സംഭവങ്ങൾ തുടങ്ങി നിരവധി ആക്രമണങ്ങൾ ഈ വർഷം നടന്നിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ക്രൂരതകൾ നടക്കുമെന്ന ഭയം വിശ്വാസികൾക്ക് ഉള്ളതായും ക്രിസ്ത്യാനികൾ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ള ക്രിസ്ത്യൻ മിഷനറിമാർ ആക്രമണങ്ങൾക്ക് ഇരകളാകുന്നുവെന്നും പ്രാർത്ഥനയെ തടസ്സപ്പെടുത്തുകയും ആരാധനാലയങ്ങൾ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണെന്നും ജനുവരി 14 പ്രസിദ്ധികരിച്ച റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group