മക്കളില്ലാത്ത ദമ്പതികൾക്ക് വേണ്ടി ലൂമിൻ ഫീദയ് മിഷൻ ഒരുക്കുന്ന ഏകദിന ശുശ്രൂഷ ഏപ്രിൽ 30ന്

ആലപ്പുഴ : മക്കളില്ലെന്ന ദുഃഖത്താൽ നിരാശയിൽ കഴിയുന്ന ദമ്പതികൾക്ക് വേണ്ടി ലൂമിൻ ഫീദയ് മിഷൻ രണ്ടാം തവണ ഒരുക്കുന്ന ഏകദിന പ്രാർത്ഥന ശുശ്രൂഷ “MAMRE MEET”2023 ഏപ്രിൽ 30 ഞായറാഴ്ച 8.30 മുതൽ അഞ്ചു മണി വരെ ആലപ്പുഴ തുമ്പോളി മാതാ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
ആലപ്പുഴ രൂപത മെത്രാൻ ഡോ. മാർ ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം നിർവഹിക്കുന്ന ഈ പ്രാർത്ഥന ശുശ്രൂഷയിൽ ആനിമേറ്റർ ഫാദർ
കുര്യാക്കോസ് വയലുങ്കൽ MCBS ഉം ബ്ര. അനി ജോസഫും ക്ലാസുകൾ നയിക്കുന്നു.

വന്ധ്യത ഇന്ന് ഒരു സാമൂഹിക പ്രശ്നമായി വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മക്കൾ ജനിക്കാത്തതിന് കാരണം ശാരീരിക പ്രശ്നങ്ങൾ മാത്രമാണ് എന്ന് വിധിയെഴുതുന്ന ലോകത്തിൽ, വന്ധ്യതയുടെ യഥാർത്ഥ കാരണം എന്തെന്ന് മനസ്സിലാക്കുവാനും പ്രാർത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും അനുഗ്രഹം പ്രാപിക്കുവാനും ഓരോ ദമ്പതികളെയും പ്രാപ്തമാക്കുന്ന അനുഗ്രഹപ്രദമായ ഈ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
9846851915..
8138879290 എന്ന നമ്പറിൽ ബന്ധപ്പെടുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group