വാർധക്യത്തിന്റെ വസന്തം ആസ്വദിക്കാൻ കഴിയണം : മാർ ജോസഫ് പണ്ടാരശേരിൽ

വാർധക്യത്തിന്റെ വസന്തം ആസ്വദിക്കാൻ വയോജനങ്ങൾക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ.

അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ
നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധിസംഗമത്തിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ ജീവിതത്തിൽ
സന്തോഷിക്കാനും അഭിമാനിക്കാനും സാധിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ടെന്നും
അത് കണ്ടെത്തി വാർധക്യം ആഘോഷിക്കാൻ കഴിയണമെന്നും വ്യക്തി-കുടുംബ-സമൂഹനിർമ്മാണ പ്രക്രിയയിൽ വയോജനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. സി. എസ്. എൽ. സംസ്ഥാന ഡയറക്ടറും ദീപനാളം ചീഫ് എഡിറ്ററുമായ റവ. ഫാ. കുര്യൻ തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m