കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സ്മാർട്ട് ഗ്രൂപ്പിലെ
5, 6, 7 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ അവധിക്കാല പരിശീലനക്കളരി സംഘടിപ്പിച്ചു. കുട്ടികളുടെ സമഗ്ര ഉന്നമനം മുൻനിർത്തിയാണ് പരിശീലനക്കളരി സംഘടിപ്പിച്ചത്.
തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച പരിശീലനക്കളരിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ആലീസ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോർഡിനേറ്റർ മേഴ്സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. പരിശീലനക്കളരിയോടനുബന്ധിച്ച് ലൈഫ് സ്കില്ലുകളെക്കുറിച്ചു നടത്തപ്പെട്ട സെമിനാറിന് കേരളാ സോഷ്യൽ സർവീസ് ഫോറം റിസോഴ്സ‌് പേഴ്സൺ സജോ ജോയി നേതൃത്വം നൽകി. കൂടാതെ, പാഴ് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ക്രാഫ്റ്റ്, ഫ്ളവർ നിർമ്മാണ പരിശീലനവും ചൈതന്യ പാർക്ക്, കാർഷിക മ്യൂസിയം, ഹെൽത്ത് ഫിറ്റ്നസ് സെൻ്റർ, കാർഷിക നേഴ്സറി എന്നിവ സന്ദർശിക്കുന്നതിനും അവസരമൊരുക്കിയിരുന്നു.
പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m