റവ. ഫാ.ഡോ. തോമസ് മണ്ണൂരാംപറമ്പിലിന് മോൺസിഞ്ഞോർ പദവി

പ്ര​മു​ഖ ആ​രാ​ധ​ന​ക്ര​മ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​വുമായ റ​വ. ഡോ. ​തോ​മ​സ് മ​ണ്ണൂ​രാം​പ​റ​മ്പ​ലി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മോ​ൺ​സി​ഞ്ഞോ​ർ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നി​ല​വി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​ക്ര​മ​ത്തി​ന്‍റെ ത​ക്സാ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ അ​റി​യ​പ്പെ​ടു​ന്ന ആ​രാ​ധ​ന​ക്ര​മ പ​ണ്ഡി​ത​നും ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​ണ് ഡോ. ​മ​ണ്ണൂ​രാം​പ​റ​മ്പി​ൽ.

പാ​ലാ​യി​ൽ മ​ണ്ണൂ​രാം​പ​റ​മ്പി​ൽ തോ​മ​സ്-​മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1942 ന​വം​ബ​ർ 11നാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. എ​സ്എ​ച്ച് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യി​രു​ന്ന വാ​ഴ്ത്ത​പ്പെ​ട്ട ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി അ​ച്ച​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര​നാ​ണ്.

1968 ഡി​സം​ബ​ർ 18ന് ​പൗ​രോ​ഹി​ത‍്യം സ്വീ​ക​രി​ച്ചു. കു​ള​ത്തു​വ​യ​ൽ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും നീ​ർ​വാ​രം, ചു​ണ്ട​പ്പ​റ​മ്പ്, വെ​മ്പു​വ, പു​ളി​ങ്ങോം ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്ത​തി​നു​ ശേ​ഷം 1974ൽ ​റോ​മി​ലെ സാ​ൻ അ​ൻ​സ​ലേം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ നി​ന്ന് ആ​രാ​ധ​ന​ക്ര​മ​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​നാ​ഫൊ​റാ​യെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി. ഇം​ഗ്ലീ​ഷ്, ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ, ഫ്ര​ഞ്ച്, ലാ​റ്റി​ൻ, സു​റി​യാ​നി, സ്പാ​നി​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് പാ​ണ്ഡി​ത്യ​മു​ണ്ട്. 1981ൽ ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യെ​ത്തി​യ അ​ദ്ദേ​ഹം സു​റി​യാ​നി ഭാ​ഷ​യി​ലു​ള്ള പ​ട്ട​ക്ര​മം മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തു. ത​ല​ശേ​രി മൈ​ന​ർ സെ​മി​നാ​രി​യി​ലും തു​ട​ർ​ന്ന് 1983 മു​ത​ൽ വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ലും അ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. ദീ​ർ​ഘ​കാ​ലം സെ​മി​നാ​രി പ്ര​ഫ​സ​റാ​യി​രു​ന്നു.

നൂ​റോ​ളം പു​സ്ത​ക​ങ്ങ​ളും എ​ഴു​നൂ​റോ​ളം ലേ​ഖ​ന​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ള്ള ഡോ. ​മ​ണ്ണൂ​രാം​പ​റ​മ്പി​ൽ ഈ​സ്റ്റ് സി​റി​യ​ൻ ലി​റ്റ​ർ​ജി​യി​ൽ ലോ​കം ആ​ദ​രി​ക്കു​ന്ന പ​ണ്ഡി​ത​നാ​ണ്. സ​ഭ​യു​ടെ വി​വി​ധ ക​മ്മീ​ഷ​നു​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം സീ​റോ മ​ല​ബാ​ർ ലി​റ്റ​ർ​ജി ക​മ്മി​റ്റി​യി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​നം ചെ​യ്തു. ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് മോ​ൺ​സി​ഞ്ഞോ​ർ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യോ​ട് അ​ഭ‍്യ​ർ​ത്ഥിച്ചി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group