എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഓവറോൾ കിരീടം

സംസ്ഥാന ബൈബിൾ കലോത്സവത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഓവറോൾ കിരീടം. 188 പോയിന്റ് നേടിയാണ് എറണാകുളം-അങ്കമാലി അതിരൂപത ഒന്നാമതെത്തിയത്. കൊല്ലം (173), പാലക്കാട് (153) രൂപതകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എറണാകുളം എസ്എച്ച് കോളജിൽ നടന്ന സമാപന സമ്മേളനത്തിൽ സീറോ മലബാർ സഭ അഡ്‌മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സമ്മാനങ്ങൾ നൽകി. ചലച്ചിത്രതാരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരുന്നു.

കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോസ് ജോൺ, പിഒസി ഡയറ ക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, എറണാകുളം-അങ്കമാലി ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് താമരവെളി,തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group