ഓക്‌സിജന്‍ സമയ പരിധി അവസാനിച്ചു !!! അന്തര്‍വാഹിനിയെ കണ്ടെത്താനായില്ല

ടൈറ്റന്‍ മുങ്ങിക്കപ്പലിന്റെ ഓക്‌സിജന്‍ സമയ പരിധി അവസാനിച്ചതായി റിപ്പോർട്ട്. നാല് ദിവസമായി ടൈറ്റനെ കണ്ടെത്താനായി വലിയ തിരച്ചിലാണ് നടത്തുന്നത്.

ആകെ 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ഈ അന്തര്‍വാഹിനിയില്‍ ഉള്ളത്. എന്നാല്‍ എവിടെയാണ് ഇവ ഉള്ളതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം അന്തര്‍വാഹിനിയിലുള്ള അഞ്ച് പേരെയും കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെയോടെ ഓക്‌സിജന്‍ തീരുമെന്ന്് നേരത്തെ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തിരച്ചില്‍ തുടരാന്‍ സംഘം തീരുമാനിക്കുകയായിരുന്നു.യുഎസ്-കനേഡിയന്‍ അധികൃതര്‍ ചേര്‍ന്നായിരുന്നു തിരച്ചിലിന് നേതൃത്വം നല്‍കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group