പാലാ രൂപത ബൈബിൾ കൺവെൻഷൻ 19 മുതൽ 23 വരെ

Pala Diocese Bible Convention will be held from 19 to 23

പാലാ: മുപ്പത്തെട്ടാമത്‌ പാലാ രൂപതാ ബൈബിൾ കൺവെൻഷൻ 19 നു ആരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ആണ് ധ്യാനം നടക്കുന്നത്. ബൈബിൾ കൺവെൻഷന്റെ സമയക്രമം രാത്രി ഒൻപതു മുതൽ 10: 45 വരെ ആണ്.

തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്‌ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ കൺവൻഷനു നേതൃത്വം നൽകും. അഞ്ചു ദിവസത്തെ കൺവെൻഷൻ 23 നു സമാപിക്കും. ഷെക്കയ്‌നാ ടിവി, ശാലോം ഓൺലൈൻ ടി വി, പാലാ രൂപത ഒഫീഷ്യൽ തുടങ്ങിയ യുട്യൂബ് ചാനലുകളിൽ കൺവെൻഷന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group