പാലക്കാട് രൂപത സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കും

പാലക്കാട് രൂപതയിൽ ഒരു വർഷമായി നടന്നു വരുന്ന സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനo നാളെ സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടക്കും.

രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സഹകാർമികനാകും. പന്ത്രണ്ടു ബിഷപ്പുമാരും 2500 ഓളം അല്‌മായ പ്രതിനിധികളും പങ്കെടുക്കും. വിശുദ്ധ കുർബാനക്കുശേഷം കത്തീഡ്രൽ സ്ക‌്വയറിൽ 11.30 നു നടക്കുന്ന പൊതുസമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും. ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. വി.കെ. ശ്രീകണ്ഠൻ എംപി, മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മുവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ്, മിസിസാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, മരിയൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വൽ സ തെരേസ് സിഎച്ച്എഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സണ്ണി മാത്യു നെടുമ്പുറം എന്നിവർ ആശംസകളർപ്പിക്കും.

ജൂബിലിയോടനുബന്ധിച്ചു നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. രൂപതാചരിത്ര പുസ്‌തകത്തിന്റെ പ്രകാശനം രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ടും സുവ നീർ പ്രകാശനം താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലും നിർവഹിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group