പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. 17 -ാം ലോക്‌സഭയുടെ അവസാന ബജറ്റ് സമ്മേളനം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെയാണ് ആരംഭിക്കുക.
ഈ മാസം 31 മുതല്‍ ഫെബ്രുവരി ഒമ്പത് വരെയാണ് സമ്മേളന കാലയളവ്.
വ്യാഴാഴ്ച ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
അതേ സമയം, സാമ്പത്തിക സര്‍വേ ഇല്ലാതെയാണ് ഇത്തവണ കേന്ദ്ര ബജറ്റ്. പകരം ധനമന്ത്രാലയം 10 വര്‍ഷത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. അടുത്ത വര്‍ഷം ഏഴ് ശതമാനത്തിലധികം വളര്‍ച്ചാ നിരക്ക് നേടുമെന്നും 2030ല്‍ ഏഴ് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
തുടര്‍ച്ചയായ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റിക്കാര്‍ഡിനൊപ്പം നിര്‍മല സീതാരാമന്‍ എത്തും. മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്ലി, പി. ചിദംബരം, തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച യശ്വന്ത് സിന്‍ഹ തുടങ്ങിയ മുന്‍ഗാമികളുടെ റിക്കാര്‍ഡുകള്‍ അവര്‍ മറികടക്കും. രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനകാര്യ മന്ത്രിയാണ് നിര്‍മല സീതാരാമന്‍.
ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ബജറ്റും കേന്ദ്രഭരണത്തിലുള്ള ജമ്മു കാഷ്മീര്‍ ബജറ്റും അവതരിപ്പിക്കുന്നതും രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയും മാത്രമാണ് അജന്‍ഡയെന്നാണ് സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
എന്നാല്‍ അപ്രതീക്ഷിത നിയമ നിര്‍മാണമുണ്ടായേക്കാമെന്ന് പ്രതിപക്ഷ കക്ഷികള്‍ സംശയിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group