കത്തോലിക്കാ പള്ളിക്കുനേരെ ബോംബാക്രമണം, രണ്ട് പേർ മരിച്ചു.

മ്യാന്മർ:കലാപം രൂക്ഷമായ മ്യാന്മറിൽ കഴിഞ്ഞദിവസം ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെ നടന്ന ബോംബാക്രമണത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു.വിമത സംഘങ്ങളെ ആക്രമിക്കുകയെന്ന
ലക്ഷ്യത്തോടെ സൈന്യം നടത്തിയ ആക്രമണത്തിലാണ് ദേവാലയം തകർക്കുകയും രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്തത്. മ്യാന്മറിലെ കയാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലോകാവിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള കയാൻ തര്യാർ ഗ്രാമത്തിൽ രാത്രി സൈന്യം പീരങ്കി ഷെല്ലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.മോർട്ടാർ ഷെല്ലുകളിലൊന്ന് പള്ളിയിൽ പതിക്കുകയും രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മ്യാൻമറിൽ ഏറ്റുമുട്ടലിന്റെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഫെബ്രുവരി 1 ലെ സൈനിക അട്ടിമറിക്കുശേഷം മെയ് 23 വരെ കുറഞ്ഞത് 818 പേർ മരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group