ഒരു വ്യക്തി ഒരു പാപം പ്രവർത്തിക്കുന്നതിനു മുൻപ് മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.

നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് മാരകമായ ഒരു അസുഖം വന്നാൽ, അതുമൂലം നമുക്ക് ജീവഹാനി സംഭവിച്ചേക്കാമെന്ന ഒരവസ്ഥ ഉണ്ടായാൽ, സമർത്ഥരായ ഡോക്ടർമാർ നമ്മുടെ ജീവൻ രക്ഷിക്കുന്നതിനായി രോഗം പിടിപെട്ട അവയവം മുറിച്ചു മാറ്റാറുണ്ട്.

വളരെ ക്രൂരവും നിഷ്ടൂരവും ആയ ഒരു പ്രവൃത്തി എന്ന് പ്രഥമദൃഷ്ടിയിൽ തോന്നാമെങ്കിലും, ആ പ്രവർത്തിയിലെ നന്മ നമ്മൾ മനസ്സിലാക്കുന്നത്‌ അതുമൂലം ഒരു ജീവൻ രക്ഷപെട്ടു എന്ന് തിരിച്ചറിയുമ്പോഴാണ്. ഇതുപോലെ തന്നെ ആൽമീയ ജീവിതവും നാം ശ്രദ്ധിക്കണം.

പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും നമ്മിൽ ഉണ്ടെങ്കിൽ, അത് എന്തുതന്നെ ആയിരുന്നാലും, നമുക്ക് എത്ര പ്രിയപ്പെട്ടവയാണെങ്കിലും, എത്ര അധികം ഉപകാരപ്രദമായവ ആണെങ്കിലും, നിത്യജീവൻ നഷ്ടമാകാതിരിക്കാൻ അതിനെ നമ്മിൽ നിന്ന് പിഴുതെറിയാനാണ് ഈശോ ആവശ്യപ്പെടുന്നത്.

നമ്മുടെ ചില വരുമാന മാർഗ്ഗങ്ങളും സുഹൃത്ബന്ധങ്ങളുമെല്ലാം പലപ്പോഴും പാപകരമായ ആശയങ്ങൾ നമുക്ക് പകർന്നുതരുന്ന അവയവങ്ങൾ ആകാറുണ്ട്. പലപ്പോഴും അവയെ വിട്ടുപേക്ഷിക്കുന്നത് ഒട്ടേറെ വേദനയും അസൌകര്യങ്ങളും സൃഷ്ടിച്ചുവെന്നും വരാം. മാത്രവുമല്ല, നമ്മിലെ ഭയവും അരക്ഷിതാബോധവും ഇത്തരത്തിലുള്ള പാപസാഹചര്യങ്ങളെ വിട്ടുപേക്ഷിക്കാന്‍ തടസ്സമാകാറുമുണ്ട്. ഈ അവസരങ്ങളിലെല്ലാം, നമ്മെ ദാസരിൽ നിന്നും സുഹൃത്തുക്കളുടെ സ്ഥാനം നൽകി ഉയർത്തുകയും, നമുക്കുവേണ്ടി സ്വജീവൻ ത്യജിക്കുകയും ചെയ്ത യേശുവിന്റെ സ്നേഹം നമുക്ക് പ്രചോദനമാകണം.

ഒരു വ്യക്തി ഒരു പാപം പ്രവർത്തിക്കുന്നതിനു മുൻപ് മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്നാണ് ആശയം, അഭിലാഷം, അനുമതി. പാപം പ്രവൃത്തിയിൽ എത്താതെ ഇരിക്കണമെങ്കിൽ, ശരീരത്തെയല്ല നിയന്ത്രിക്കേണ്ടത്, ഹൃദയത്തെയാണ്‌. പാപം ചെയ്യാനുള്ള ആശയം നമ്മുടെ ഹൃദയത്തിലേയ്ക്ക് എത്തുന്ന വഴികളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കുകയും, പാപത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group