ഗതാഗത നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്.
മുഖ്യമന്ത്രിയുടെ കിയ കാർണിവല്‍ കാറിനാണ് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ഇടാത്തതിനെ തുടർന്നാണ് പിഴയിട്ടതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം. മന്ത്രിമാരുടെ നവകേരള സദസിന്റെ ഭാഗമായി വാഹനം മുണ്ടക്കയം- കുട്ടിക്കാനം റോഡില്‍ എത്തിയപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ക്യാമറയില്‍ പതിയുകയായിരുന്നു. നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാരുടെ ബസിന് എസ്‌കോർട്ട് പോയിരുന്ന വാഹനവ്യൂഹങ്ങളില്‍ ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ കിയ കാർണിവല്‍ കാർ. ഇതിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ക്യാമറയില്‍ പതിഞ്ഞതോടെയാണ് വാഹനത്തിന് പിഴ ചുമത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group