ഈസ്റ്റർ ആക്രമണം- ശ്രീലങ്കൻ സർക്കാർ സമർപ്പിച്ച കുറ്റപത്രം പ്രഹസനo : സഭാനേതൃത്വം

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേറാക്രമണത്തിൽ സർക്കാർ സമർപ്പിച്ച കുറ്റപത്രം പ്രഹസനമാണെന്ന് കത്തോലിക്കാ സഭാ നേതൃത്വം ആരോപിച്ചു.യാഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ സർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും ഈ സാഹചര്യത്തിൽ സത്യം പുറത്തുവരുമെന്ന് വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കിയ സഭാ നേതൃത്വം, പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്ന മുന്നറിയിപ്പും നൽകി.ഇതിന്റെ ഭാഗമായി നിശബ്ദ പ്രതിഷേധത്തിന്റെ ശക്തമായ പ്രതീകമായി വിശ്വാസീസമൂഹം വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഓഗസ്റ്റ് 21ന് കരിങ്കൊടി ഉയർത്തുമെന്ന് കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് വ്യക്തമാക്കി. കുറ്റപത്രത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി കത്തോലിക്കാ ബിഷപ്പുമാർ അയച്ച കത്തിനോടുള്ള പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ പ്രതികരണം നിരസിച്ചുകൊണ്ടാണ് കർദിനാൾ ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന് ഉത്തരവാദികളായവർക്ക് എതിരായ നിയമനടപടികളിൽ തങ്ങൾ തൃപ്തരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ബോംബ് ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 269 പേർ കൊല്ലപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group