സൂര്യാഘാതം : തൊഴിലാളികളുടെ തൊഴില്‍ സമയം തൊഴില്‍ വകുപ്പ് പുന:ക്രമികരിച്ചു

കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത്‌ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24,25 വ്യവസ്തകൾ പ്രകാരം സംസ്ഥാനത് ജോലി ചെയുന്ന തൊഴിലാളികളുടെ തൊഴിൽ സമയം 2024 ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30വരെ താഴെ പറയുന്ന രീതിയിൽ ലേബർ കമ്മിഷണർ പുന:ക്രമികരിച്ച് ഉത്തരവായി.

1) പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലളികൾക്കും ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം ആയിരിക്കും.

ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി നിജപ്പെടുത്തുന്നു.

ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ്‌ ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ്‌ വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്.

2)സമുദ്രനിരപ്പിൽ നിന്ന് 3000അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകൾക്ക് ഈ ഉത്തരവ് ബാധകം അല്ല.

കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ള പശ്ചാത്തലത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഡോ.കെ. വാസുകി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ജില്ലാ ലേബർ ഓഫീസർ (എൻഫോസ്‌മെന്റ്)
പി. ജി.വിനോദ് കുമാറി ന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ലേബർ ഓഫീസർമാരുടെയും, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 എന്നിവർ അടങ്ങുന്ന സ്‌ക്വാഡ് രൂപീകരിക്കുകയും ജില്ല യുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും തൊഴിൽ സമയം പുന:ക്ര മീകരിക്കാത്ത സ്ഥാപനങ്ങളോടും, കരാറു കാരോടും ആദ്യ ദിനം എന്ന നിലയ്ക്ക് മുന്നറിയിപ്പ് നൽകുകയും തുടർന്നും നിയമലംഘനം കണ്ടത്തിയാൽ 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ, ചട്ടം 24, 25-ലെ വ്യവസ്ഥകള്‍ പ്രകാരം ഉള്ള നടപടികൾ ബന്ധപ്പെട്ടവർക്ക് എതിരെ സ്വീകരിക്കും എന്ന് ജില്ലാ ലേബർ ഓഫീസർ(ഇ)
പി. ജി. വിനോദ് കുമാർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group