വിമാനാപകടം: മരിച്ച 62 പേരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് മാർപാപ്പ

ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തെ വിൻഹൈഡോ നഗരത്തിലുണ്ടായ വിമാനാപകടത്തിൽ മരിച്ച 62 പേരുടെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ചായിരുന്നു പാപ്പയുടെ ആഹ്വാനം.

“ബ്രസീലിലെ ദാരുണമായ വിമാനാപകടത്തിൽ ഇരകളായവർക്കായി നമുക്ക് പ്രാർത്ഥിക്കാം” – പാപ്പ കൂട്ടിച്ചേർത്തു. ആഗസ്റ്റ് 9-ന്, ബ്രസീലിയൻ എയർലൈൻ വോപാസ് വിമാനം, സാവോ പോളോയിലെ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു വീടിന്റെ പൂന്തോട്ടത്തിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 62 പേരും (58 യാത്രക്കാരും നാല് ജീവനക്കാരും) മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group