പ്ലസ് വണ്‍ പ്രവേശനo: അപേക്ഷ ആദ്യദിനം അരലക്ഷം കവിഞ്ഞു..

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ ആദ്യദിനം അരലക്ഷം കവിഞ്ഞു. ഇന്നലെ ഉച്ചക്കു ശേഷമാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്.

ആദ്യ ദിവസം ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്- 7688 പേര്‍. മലപ്പുറം ജില്ലയില്‍ നിന്ന് 7005 പേരും അപേക്ഷകരായുണ്ട്.

ജൂണ്‍ 9 വരെയാണ് അപേക്ഷ സമര്‍പ്പണം. 13ന് ട്രയല്‍ അലോട്ട്മെന്‍റും 19ന് ഒന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group