തിരുവനന്തപുരം അതിരൂപതയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം അതിരൂപതയുടെ എഫ്‌സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.

അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാത്തതിൽ കേരള കാത്തലിക് ഫെഡ റേഷൻ (കെസിഎഫ്) പ്രതിഷേധിച്ചു. വിരമിച്ച വൈദികരുടെ ക്ഷേമവും വൈദിക വിദ്യാർത്ഥി പഠനത്തിന്റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തിൽ നിന്നു സംഭാവന ചോദിക്കുന്ന അവസ്ഥയാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടാകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി.

വിശ്വാസജീവിതവും അനുഷ്‌ഠാനവും പ്രചാരണവും മൗലികാവകാശമായ നാട്ടിൽ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നപ്പോൾ മിഷൻ പ്രവർത്തനങ്ങളെ ഉൾപ്പെടെ അതു പ്രതികൂലമായി ബാധിക്കും. വിഴിഞ്ഞം സമരത്തിൻ്റെ പേരിലുണ്ടായ കേസുകളെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ പിൻവലിക്കണമെന്നും കെസിഎഫ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group