സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 4641 കേസുകള്‍

തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന് കഴിഞ്ഞ ഒരു വർഷം മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4641 പോക്സോ കേസുകൾ. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തതും കഴിഞ്ഞ വർഷമാണ്.

തലസ്ഥാന ജില്ലയിൽ മാത്രം 601 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോക്സോ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായതായാണ് പോലീസിന്റെ കണക്കുകൾ.
2022ൽ 4518 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷം അത് 4641 ആയി ഉയർന്നു. ജില്ലകളിലും കേസുകളുടെ എണ്ണം കൂടി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കേസുകളുള്ളത്.

പോക്സോ കേസുകളിൽ കാര്യമായ വർധനയുണ്ടാകുന്നുവെങ്കിലും ശിക്ഷാനിരക്ക് കുറവാണെന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വണ്ടിപ്പെരിയാർ കേസിൽ ഉൾപ്പെടെ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾ ഉയർന്നതോടെ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കും നിർദേശമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group