പോലീസിൽ ആൾക്ഷാമം; 7,000ൽ അധികം ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് റിപ്പോർട്ട്

കേരള പോലീസിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനായി 7,000 അധിക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു റിപ്പോര്‍ട്ട്.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ മാത്രം 2,35,858 ക്രിമിനല്‍ കുറ്റങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്നാണു കണക്ക്. കേരള പോലീസിന്‍റെ നിലവിലെ അംഗബലം 3.3 കോടി ജനങ്ങള്‍ക്ക് 53,222 മാത്രമാണ്.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്‍റെ 2016ലെ പഠന റിപ്പോര്‍ട്ട് പ്രകാരം കേരള പോലീസിന് നിർദേശിക്കുന്ന പോലീസ് അനുപാതം 500 പൗരന്മാര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വേണമെന്നതാണ്. എന്നാല്‍ നിലവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് 656 പൗരന്മാരെയാണ്. അതായത് 3.3 കോടി ജനങ്ങള്‍ക്ക് ഇനിയും 7,000 പോലീസുകാര്‍ കൂടി വേണമെന്നാണ്.

തിമിരി ചെമ്ബ്രകാനം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ എം.വി. ശില്പരാജിന് കേരള പോലീസില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കിലാണ് ഇതു സൂചിപ്പിക്കുന്നത്.

അതേസമയം 2016ലെ സര്‍ക്കാര്‍ നിർദേശിച്ച ചട്ടം തന്നെ നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നതാണു വസ്തുത. അതുകൊണ്ടുതന്നെ സംസ്ഥാന പോലീസ് സേനയില്‍ ജോലിസമ്മര്‍ദം മൂലം ഒളിച്ചോട്ടവും ആത്മഹത്യയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group