ജൂബിലി വർഷത്തിനുള്ള ഒരുക്കമായി പ്രാർത്ഥനാ വർഷo പ്രഖ്യാപിച്ച് മാർപാപ്പ

2025 ൽ നടക്കാനിരിക്കുന്ന ജൂബിലി വർഷത്തിനുള്ള ഒരുക്കമായി പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ.

വ്യക്തിജീവിതത്തിലും സഭയുടെ ജീവിതത്തിലും ലോകത്തിലും പ്രാർത്ഥനയുടെ മഹത്തായ മൂല്യവും സമ്പൂർണ ആവശ്യവും പുനഃപരിശോധിക്കാൻ സമർപ്പിക്കപ്പെട്ട കാലയളവായി ഈ വര്‍ഷം മാറ്റണമെന്ന് പാപ്പ പറഞ്ഞു.

ജൂബിലി വര്‍ഷം കൃപയുടെ കാലയളവാണെന്നും നന്നായി ജീവിക്കാനും ദൈവത്തിന്റെ പ്രത്യാശയുടെ ശക്തി അനുഭവിക്കാനും പ്രാർത്ഥന തീവ്രമാക്കാൻ ആവശ്യപ്പെടുകയാണെന്നും അതുകൊണ്ടാണ് പ്രാർത്ഥനയുടെ വർഷം ആരംഭിക്കുന്നതെന്നും പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group