കലയും, വാർത്താവിനിമയ മാധ്യമങ്ങളും വിനോദത്തിനായുള്ള പരിപാടികളും കൂടുതൽ ശക്തമായ രീതിയിൽ സുവിശേഷപ്രഘോഷണത്തിന് ഉപയോഗിക്കാൻ
ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പാ.
“ജീവന്റെ സമ്മേളനം 2024” എന്ന പേരിൽ നടന്ന സംഗമത്തിൽ പങ്കെടുത്തവർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ, സംസാരിക്കുകയായിരുന്നു മാർപാപ്പ.
കല, വാർത്താമാധ്യമമേഖല, വിനോദവ്യവസായമേഖല എന്നിവ സുവിശേഷ പ്രഘോഷണത്തിനായി എങ്ങനെ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി “ജീവന്റെ സമ്മേളനം 2024” എന്ന പേരിൽ നടന്ന യോഗത്തിൽ സംബന്ധിച്ചവർക്കാണ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചത്. ഇതിന് മുൻപും, സംഘടന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യോഗങ്ങളിൽ സംബന്ധിച്ചവർക്ക് കൂടിക്കാഴ്ച അനുവദിച്ചിരുന്നു.
വരും മാസങ്ങളിൽ മെക്സിക്കോയിലും, ലോസ് ആഞ്ചസിലും വച്ച് സംഘടന വിവിധ ആഘോഷ പരിപാടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും, ജൂബിലിയുമായി ബന്ധപ്പെട്ട് 2025-ൽ റോമിലെ ചിർകോ മാസ്സിമോ മൈതാനത്ത് വച്ചും വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പരിപാടികൾ നടത്തുമെന്നും സംഘടനാ പ്രവർത്തകർ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group